കൽപറ്റ പിണങ്ങോട് റോഡിന് സമീപമുള്ള ട്രെഡൻ്റ് ആർക്കേഡിലാണ് ഈ സ്ഥാപനമുള്ളത്.
സ്വാമിനാഥൻ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന എവർഗ്രീൻ സ്വാശ്രയസംഘമാണ് സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർ.ഗ്രീൻ എക്കോ ഷോപ്പ് എന്നാണ് പേര്.
കർഷകരിൽ നിന്ന് നേരിട്ട് ജൈവ ഉൽപന്നങ്ങൾ സ്വരൂപിച്ചാണ് ഇവർ വിൽപ്പന നടത്തുന്നത്.
100% വും ഓർഗാനിക്കായ പച്ചക്കറികൾക്കും സുഗന്ധവ്യജ്ഞനങ്ങൾക്കും പുറമേ തേൻ, കുവ്വപ്പൊടി,
തേയില, വിവിധയിനം ധാന്യങ്ങൾ ഹോം മേഡ് അച്ചാറുകൾ മറ്റു ഭക്ഷ്യ വിഭവങ്ങൾ തുടങ്ങി എല്ലാം ഈ ഷോപ്പിൽ ലഭ്യമാണ്.ആരോഗ്യകരമായ ജീവിതത്തിന് ജൈവ ഭക്ഷ്യ ശീലം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
14 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക കൂടിയായ പടിഞ്ഞാറത്തറ ഞേരളെരിയിലെ മണ്ടോക്കര നസീമക്കാണ് ഷോപ്പിൻ്റെ ചുമതല.
വിവിധ കർഷക കൂട്ടായ്മകളിലും സാമൂഹിക സംഘടനകളിലും അംഗമാണ് നസീമ.സ്വന്തം സഹോദരന് വൃക്ക ദാനം ചെയ്ത് മാതൃകയായ നസീമക്ക്ഇതൊരു തൊഴിൽ മാത്രമല്ല മറിച്ച് സ്വന്തം ആരോഗ്യത്തെ തൃണവൽഗണിച്ചു അപരന് ജീവിതം പകുത്തു നൽകിയതിന് സമാനമായി സമൂഹത്തിൻ്റെ ആയുരാരോഗ്യത്തിന് തന്നാൽ കഴിയുന്നതും
നൽകലാണ്.
പ്രാരാബ്ദങ്ങളും പ്രതിബന്ധങ്ങളും ജീവിതത്തിൻ്റെ വഴി മുടക്കിയപ്പോഴും ആത്മ വിശ്വാസത്തോടെ ഗ്രീൻ എക്കോ ഷോപ്പിൻ്റെ പച്ചപ്പായി നസീമക്ക് മാറാൻ കഴിഞ്ഞതും
മറ്റൊരു മാതൃകയാണ്.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ