സപ്ലൈകോ പെട്രോൾ പമ്പുകൾ വ്യാപിപ്പിക്കും- മന്ത്രി ജി.ആര്‍. അനില്‍

സപ്ലൈകോ പെട്രോൾ പമ്പുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് മൈക്രോ എടിഎം സംവിധാനത്തോടുകൂടി മാനന്തവാടിയിൽ ആരംഭിച്ച സപ്ലൈകോ പെട്രോള്‍ ബങ്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾക്ക് ശേഷം ഇപ്പോൾ വയനാട്ടിലും സപ്ലൈകോ പെട്രോൾ പമ്പുകൾ ആരംഭിച്ചിരിക്കുകയാണ്. സപ്ലൈകോയുടെ പതിമൂന്നാമത് ഔട്ട്ലെറ്റാണ് മാനന്തവാടിയിലേത്. സപ്ലൈകോയുടെ വിവിധ മേഖലകളിലൂടെ മാർക്കറ്റിൽ ഇടപെട്ട് വിലവർദ്ധനവിന്റെ പ്രയാസങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നെല്ലിന് ന്യായവില, പൊതു വിദ്യാഭ്യാസരംഗത്ത് അരി വിതരണം, ന്യായവിലക്ക് മരുന്ന്, റേഷൻ കട വഴി അരിവിതരണം, പെട്രോൾ പമ്പ് തുടങ്ങിയവയെല്ലാം സർക്കാർ സാമൂഹിക പ്രതിബദ്ധതയോടെ നേരിട്ട് നടത്തുന്ന പദ്ധതികളാണെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോയിലുണ്ടായ പ്രതിസന്ധി ജീവനക്കാരുടെ കെടുകാര്യസ്ഥതയാണെന്ന് ധരിക്കരുത്. ജനങ്ങളെ സഹായിക്കുന്ന ഗവൺമെന്റിന്റെ ഉത്തരവാദിത്തം ഫലപ്രദമായി നിറവേറ്റുന്നതിനാലാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഒരു കിലോ അരി വിതരണം ചെയ്യുന്നതിലൂടെ സപ്ലൈകോ 11 രൂപയുടെ ബാധ്യതയാണ് ഏറ്റെടുക്കുന്നത്.
സപ്ലൈകോയിൽ സബ്സിഡി നൽകുന്ന 13 ഉൽപ്പന്നങ്ങൾക്ക് പുറമേ ആയിരത്തിൽ പരം ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ മാർക്കറ്റ് വിലയേക്കാൾ കുറവാണ് ഈടാക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ലാഭം കൂടി ഉൾപ്പെടുത്തിയാണ് സപ്ലൈകോ സബ്സിഡി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 95 ഔട്ട്ലെറ്റുകളാണ് പുതുക്കിയും പുതിയതുമായി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനായിരുന്നു. സാമൂഹ്യക്ഷേമ മേഖലയിൽ സർക്കാർ ഇടപെടുന്നു എന്നതിന് തെളിവാണ് ജില്ലയിലെ ആദ്യത്തെ സപ്ലൈകോ പെട്രോൾ ബങ്ക് സംരംഭം. സപ്ലൈകോ പമ്പുകൾ വഴി ഏറ്റവും നല്ല ഇന്ധനം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു.

മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ആദ്യവില്‍പ്പന നടത്തി. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ വി.ഡി അരുണ്‍ കുമാര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ആൻഡ് ചെയർമാൻ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, എ.ജി.എം എൻ.രഘു നാഥ്‌, ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്റർ, ബി.പി.സി.എൽ റീട്ടെയിൽ സ്റ്റേറ്റ് ഹെഡ് കെ.വി രമേശ് കുമാർ, ബി.പി. സി.എൽ റീട്ടെയിൽ ടെറിട്ടറി മാനേജർ ജയ് ദീപ് പോട്ട്ദാർ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.