വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: മന്ത്രി ഒ.ആര്‍ കേളു.

ജില്ലയില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു പട്ടികവര്‍ഗ്ഗ-വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ഗോത്ര സങ്കേതങ്ങളില്‍ പ്രമോട്ടര്‍മാരുടെ നിരന്തര നിരീക്ഷണം ആവശ്യമാണ്. എല്‍.പി, യു.പി സ്‌കൂള്‍ തലത്തില്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് അവലോകനം ശക്തമാക്കി പ്രാഥമിക വിദ്യാഭ്യാസം (അഞ്ചാം ക്ലാസ്) വിദ്യാര്‍ഥിക്ക് എഴുത്തും വായനയും അറിയാമെന്ന കാര്യം ഉറപ്പാക്കി ദീര്‍ഘകാല വീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന അപകര്‍ഷതാബോധം കൊഴിഞ്ഞുപോക്കിന് കാരണമായേക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ഇടപെടലുകള്‍ നടത്താനും മന്ത്രി നിര്‍ദേശിച്ചു. ഇ-ഗ്രാന്‍ഡ് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് പരിശോധിച്ച് പ്രായോഗിക ക്രമീകരണങ്ങള്‍ നടത്തണം. ലോക്കല്‍ ബോഡി പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഗോത്ര മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കാലം ശക്തി പ്രാപിക്കുന്നതിനാല്‍ ജില്ലയില്‍ പ്രത്യേക ജാഗ്രത വേണം. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ വളരെ വേഗത്തില്‍ സ്വീകരിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വന്യജീവി ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗ ശല്യമുള്ള സ്ഥലങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡിപിആര്‍ പുനഃ പരിശോധിക്കണം. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ വനത്തിനകത്ത് ഫലവൃക്ഷങ്ങള്‍, വെള്ളം എന്നിവ ഉറപ്പാക്കുന്ന പദ്ധതികള്‍ ദ്രുതപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ വിവിധ പദ്ധതികള്‍, വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതികള്‍ അവലോകനം ചെയ്തു.

നെല്ലാറച്ചാല്‍ ടൂറിസം വിശ്രമ കേന്ദ്രത്തിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍. ആര്‍)എന്നിവര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ കാഞ്ഞിരങ്ങാട് യൂണിറ്റിലേക്കുള്ള റോഡ് പ്രവര്‍ത്തിക്ക് തടസമില്ലെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. പച്ചക്കറി മാലിന്യം റോഡുകളില്‍ തള്ളുന്നതുമായി ബന്ധപ്പെട്ട് രാത്രികാല പരിശോധന നടത്തുന്നുണ്ടെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായും ജില്ലാ പോലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ കുടുംബങ്ങളിലും സമ്പാദ്യ ശീലം വളര്‍ത്തുന്നതിന് കരുതല്‍ 2024 പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി, ആസ്പിരേഷന്‍ ബ്ലോക്ക് പ്രൊജക്റ്റ് എന്നിവയുടെ നടത്തിപ്പിന് എല്ലാ വകുപ്പുകളുടെ സഹകരണം ജില്ലാ വികസന സമിതി യോഗത്തില്‍ അതത് വകുപ്പ് മേധാവികള്‍ ആവശ്യപ്പെട്ടു.

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

ദുരന്തനിവാരണത്തിന് കരുത്തേകാൻ വയനാട്ടിൽ ഹെലിപ്പാഡ്; ബാണാസുരസാഗറിൽ നിർമ്മാണത്തിന് അനുമതി

വയനാട് ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമ്മിക്കാൻ അനുമതിയായി. വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ വില്ലേജിൽ, ബാണാസുരസാഗർ പദ്ധതി പ്രദേശത്ത് കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹെലിപ്പാഡ് നിർമ്മിക്കുക. ഇതിനായി പൊതുമരാമത്ത് വകുപ്പിന് നിരാക്ഷേപ

ജില്ലയിലെ 18 സ്‌കൂളുകള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി ജില്ലയിലെ 18 പൊതുവിദ്യാലയങ്ങള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു. തനത് ഫണ്ടില്‍ നിന്നും 7.81 ലക്ഷം രൂപ ചെലവഴിച്ചാണ് 9 ഹയര്‍സെക്കന്റി സ്‌കൂളുകള്‍ക്കും ഒരു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി

വൈദ്യുതി മുടങ്ങും

മീനങ്ങാടി കെഎസ്ഇബി സെക്ഷനു കീഴിൽ വ്യാഴാഴ്ച (ഒക്ടോബര്‍9) രാവിലെ 8:30 മുതൽ 11 മണി വരെ കല്ലുവെട്ടി ട്രാൻസ്ഫോർമറിലും 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൂതാടി അമ്പലം ട്രാൻസ്ഫോർമറിലും, വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.