സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ മുട്ടില്‍ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ കാരാപ്പുഴ, മാങ്കുന്ന് പമ്പിങ്ങ് സ്റ്റേഷനില്‍ നിന്നും കല്ലുപാടി ഉന്നത ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണ പൈപ്പ് മണ്ണിടിച്ചിലില്‍ തകരാര്‍ സംഭവിച്ചതിനാല്‍ അറ്റകുറ്റപ്പണികല്‍ നടക്കുന്നതിനാല്‍ വാഴവറ്റ, മാണ്ടാട്, കരിങ്ങാണിക്കുന്ന്, കാര്യമ്പാടി, കല്ലുപാടി, കാക്കവയല്‍ പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ ജലവിതരണം മുടങ്ങുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.