ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ഈ വർഷത്തെ കർമപദ്ധതി വിശദീകരണവും ജില്ലാതല സംഗമവും നടത്തി

സുൽത്താൻബത്തേരി : ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളുടെ വിശദീകരണവും മൂന്നുവർഷം പൂർത്തിയാക്കിയ പ്രോഗ്രാം ഓഫീസർമാർക്കുള്ള ആദരവും സംഘടിപ്പിച്ചു.പദ്ധതി
യുടെ ഭാഗമായി ജില്ലയിലെ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.സാമൂഹിക പ്രവർത്തനങ്ങൾ ,ക്യാമ്പസ് പ്രവർത്തനങ്ങൾ , ഓറിയന്റേഷൻ എന്നീ വിഭാഗങ്ങളിലായി ജില്ലയിലെ 53 യൂ
ണിറ്റുകളിൽ നിന്നും പ്രോഗ്രാം
ഓഫിസർമാരും 5300 എൻ എസ് എസ് വൊളന്റിയർമാരും പദ്ധ
തിയുടെ ഭാഗമാകും.കൗമാര വിദ്യാർത്ഥികളിൽ അഭിലഷണീയമായ വർത്തമാന വ്യതിയാനങ്ങൾ സൃഷ്ടിക്കുവാൻ സഹായകമാകുന്ന തരത്തിലുള്ള പദ്ധതികളാണ് ഈ വർഷത്തെ കർമ്മ പദ്ധതിയിൽ ഉള്ളത്.വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധതയും നിസ്വാർത്ഥ സന്നദ്ധ സേവന മനോഭാവവും പരിപോഷിപ്പിക്കാൻ ഉതകുന്ന പദ്ധതികളാണ് ഈ വർഷം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന കോർഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ നിർവഹിച്ചു.എൻഎസ്എസ് ഉത്തരമേഖലാ കൺവീനർ കെ മനോജ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി കൃഷ്ണൻ , എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, ഫാദർ ജോർജ് കോടന്നൂർ
,ക്ലസ്റ്റർ കൺവീനർമാരായ രാജേന്ദ്രൻ എം കെ , രവീന്ദ്രൻ കെ , സാജിത് പികെ,സുദർശനൻ കെ ഡി,പ്രോഗ്രാം ഓഫീസർ ജോയൽ ജോർജ് എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഹയർസെക്കൻഡറി നാഷനൽ സർവീസ് സ്കീം ഈ അക്കാദമിക വർഷത്തെ
കർമ പദ്ധതി വിശദീകരണവും എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരുടെ ജില്ലാതല സംഗമവും ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു.

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *