വയനാട് ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രങ്ങൾ നൽകിക്കൊണ്ട് തേറ്റമല ഗവൺമെന്റ് ഹൈസ്കൂൾ സീഡ് ക്ലബ് അംഗങ്ങൾ മാതൃകയായി.റോഡ് അപകടങ്ങളിൽ പരിക്കുപറ്റി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് അഴുക്കുപുരണ്ട വസ്ത്രം മാറ്റി പുതിയ വസ്ത്രം നൽകുന്ന പദ്ധതിയാണിത്.സ്റ്റാഫ് കൗൺസിൽ ചെയർമാൻ ഡോ സക്കീർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് ഉപഹാരങ്ങൾ നൽകി. കെ. അൻവർ, സന്തോഷ് മാസ്റ്റർ, മിനി.പി.സ്, സിസ്റ്റർ എയ്ഞ്ചൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി







