വയനാട്ടിൽ ഇന്ന് സമ്പർക്കത്തിലൂടെ 25 പേർക്ക് കൊവിഡ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വെള്ളമുണ്ട സ്വദേശിനി (55), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി തിരിച്ചെത്തിയ വ്യക്തിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു ചുള്ളിയോട് സ്വദേശിനി (34), മൂന്ന് കുമ്പളേരി സ്വദേശികള്‍ (53, 52, 48), രണ്ട് നീര്‍ച്ചാല്‍ സ്വദേശികള്‍ (28, 20), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ മൂന്ന് കാരക്കാമല സ്വദേശികള്‍ (59, 28, 55), വാളാട് സമ്പര്‍ക്കത്തിലുള്ള നാല് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും, നല്ലൂര്‍നാട് ക്യാന്‍സര്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന തോണിച്ചാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക (36), കോവിഡ് ബാധിച്ച് മരണപ്പെട്ട കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള കാക്കവയല്‍ സ്വദേശി (24), മൂന്ന് കല്‍പ്പറ്റ സ്വദേശികള്‍ (43, 32, 55 ), ജൂലൈ മാസം 22 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അമ്പലവയല്‍ സ്വദേശി (53), കോഴിക്കോട് സ്വകാര്യ ലാബില്‍ രോഗം സ്ഥിരീകരിച്ച പനമരം സ്വദേശി (67), മാടക്കുന്ന് സ്വദേശിനി (35) തുടങ്ങിയവരാണ് രോഗം സ്ഥിരീകരിച്ചവര്‍.

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

സൈറ്റ് എൻജിനീയർ നിയമനം

ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ സൈറ്റ് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക് സിവിൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 25നകം മെമ്പർ സെക്രട്ടറി, ജില്ലാ നിർമ്മിതി കേന്ദ്രം, ആർ.ഡി.ഒ ഓഫീസ്

സൗഹൃദസന്ദേശവുമായി ഓണം-സുഹൃദ് സംഗമം

ഡയലോഗ് സെന്റർ പിണങ്ങോടിന്റെ നേതൃത്വത്തിൽ ഓണം സുഹൃത്-സംഗമം നടത്തി. മനുഷ്യരെ തമ്മിൽ അകറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് എല്ലാ തരത്തിലുമുള്ള സൗഹൃദകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കൺവീനർ ഇ.വി അബ്ദുൽ ജലാൽ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ വെള്ളമുണ്ട – മംഗലശ്ശേരി മല റോഡ് ഭാഗങ്ങളിൽ നാളെ (സെപ്റ്റംബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂർണമായോ

ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുൽപള്ളി പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്.

സീറ്റ് ഒഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ എം.എ ഹിസ്റ്ററി, എം. കോം കോഴ്സുകളിൽ എസ്.സി വിഭാഗത്തിന് സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ള താത്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 10ന് രാവിലെ 11ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.