ഡയലോഗ് സെന്റർ പിണങ്ങോടിന്റെ നേതൃത്വത്തിൽ
ഓണം സുഹൃത്-സംഗമം നടത്തി. മനുഷ്യരെ തമ്മിൽ അകറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് എല്ലാ തരത്തിലുമുള്ള സൗഹൃദകൂട്ടായ്മകളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് സംഗമം ആഹ്വാനം ചെയ്തു. കൺവീനർ ഇ.വി അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. കുമാരൻ , വേണുഗോപാൽ കീഴ്ശ്ശേരി, പത്മനാഭൻ , വിജയരാഘവൻ , ബാലൻ ,മൈക്കിൾ , പാത്തൂട്ടി ,ഗണപതി, ജംഷീന , മാജിത, സനീജ , അബൂബക്കർ എ .പി , ബാലകൃഷ്ണൻ , ഹാമിദലി തുടങ്ങിയവർ സംസാരിച്ചു.
ഷിജു ,സഫിയ എന്നിവർ പാട്ടുകൾ പാടി. ഒ. അഷ്റഫും പി നുഹ്മാനും സന്ദേശം നൽകി.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി