ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ: എംജിറ്റി മുതൽ മുൻസിപ്പാലിറ്റി ഒരു ഭാഗം, ടൗൺ, കന്യാ ഗുരുകുലം ഭാഗം, ചോയി റോഡ്, കൈനാട്ടി, എണ്ണ പന റോഡ്, ഗാന്ധിനഗർ റോഡ്, വിദ്യാനഗർ റോഡ്, പുളിയർ മല റോഡ്, പുളിയർ മല ഉന്നതി ഭാഗം, കരടി മണ്ണ് റോഡ്, വടോത്ത് റോഡ്, കരിയാത്തൻകാവ് ഭാഗം, ഓടമ്പം റോഡ്, ഓടമ്പം ഉന്നതി ഭാഗം, ഓടമ്പം അങ്കണവാടി കുന്ന്റോഡ്, എസ്പി ഓഫീസ് റോഡ് എമിലി റോഡ് വരെ, എസ്എൻ നഗർ, സ്നേഹ നഗർ റോഡ്, എസ്പി ഓഫീസ് മുതൽ മണിയങ്കോട് വരെ, എമിലി പഴയ ടാങ്ക് ഭാഗം, എമിലി ഭജന മഠം ഭാഗം, എമിലി ഫാത്തിമ്മ കുന്ന് ഭാഗം, നെടുങ്കോട് ഭാഗം, നെടുങ്കോട് കുന്ന് ഭാഗം, നെടുങ്കോട് അഞ്ച് വീട് ഭാഗം, മണിയങ്കോട് ഭാഗം, മണിയങ്കോട് മുതൽ മുണ്ടേരി റോഡ് ഒരു ഭാഗം, മുണ്ടേരി മിച്ച ഭൂമി ഭാഗം,മുണ്ടേരി ശാന്തിനഗർ II റോഡ്, മണിയങ്കോട് റേഷൻ ഷോപ്പ് ഭാഗം, മണിയങ്കോട് ഉന്നതി ഭാഗം, മണിയങ്കോട് മാടക്കര ഉന്നതി റോഡ്, കോകുഴി റോഡ്, കോക്കുഴി ഉന്നതി, കോക്കുഴി പൊയിൽ ഉന്നതി റോഡ്, നെടു നിലം റോഡ്, നെടു നിലം ഉന്നതി ഭാഗം, നെടു നിലം വൃന്ദാവൻ റോഡ് ഒന്ന്-രണ്ട്, സിന്ദൂർകുന്ന് റോഡ്, കോട്ടച്ചിറ റോഡ്, പൊന്നട റോഡ്, പൊന്നട അങ്കണവാടി റോഡ്.

ഡ്രൈവർ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവരും ഹെവി വാഹനങ്ങൾ ഓടിച്ച് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി