യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ് പോലും ലഭിക്കാതെയുള്ള പരാജയമാണ് ഇത്തവണ എല്‍ഡിഎഫിന് എറ്റുവാങ്ങേണ്ടിവന്നത്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ 19 സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് 15 ആയി കുറഞ്ഞു. യുഡിഎഫിന് 36 സീറ്റും എന്‍ഡിഎയ്ക്ക് നാല് സീറ്റുമാണ് ലഭിച്ചത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 18 സീറ്റുകളില്‍ വിജയിച്ച് എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി. കോണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ വിജയിക്കാനായി. നടുവില്‍, പയ്യാവൂര്‍, കൊട്ടിയൂര്‍, കൊലവല്ലൂര്‍, മയ്യില്‍, കോലച്ചേരി, മറ്റൂല്‍ വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. സമീപകാലത്തെ യുഡിഎഫിന്‍റെ ഏറ്റവും വലിയ നേട്ടമാണ് ഇത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടിലും എല്‍ഡിഎഫ് വിജയിച്ചു. എന്നാല്‍ ഇടതുകോട്ടയായ തളിപ്പറമ്പില്‍ എട്ട് വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. എട്ടുവാര്‍ഡുകളില്‍ എല്‍ഡിഎഫും വിജയിച്ചതോടെ സമനിലയിലായി. എടക്കാട് ബ്ലോക്കിലും സമനിലയിലാണ് ഇരുമുന്നണികളും. ഏഴ് വാര്‍ഡുകളില്‍ വീതം ഇരുമുന്നണികളും മുന്നിലാണ്.
ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ യുഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. 71 ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 14 സീറ്റുകള്‍ മാത്രം നേടിയ യുഡിഎഫിന് ഇത്തവണ ഇരിക്കൂറും കേളകവും കൊട്ടിയൂരും ഉള്‍പ്പെടെ ലഭിച്ചത് 21 സീറ്റുകളാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 57 ഗ്രാമപഞ്ചായത്തുകളില്‍ വിജയിച്ച എല്‍ഡിഎഫിന് 49 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. മുണ്ടേരി പഞ്ചായത്തില്‍ സമനിലയിലാണ്. ജില്ലയിലെ എട്ട് നഗരസഭകളില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും വിജയിച്ചു.

യുഡിഎഫ് തരംഗത്തില്‍ വിറച്ച് കണ്ണൂരിലെ ചെങ്കോട്ടകളും: ആകെ ഒന്ന് ഉലഞ്ഞു, വിയർത്തു; പിടിച്ച് നിന്ന് എല്‍ഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തില്‍ ആടിയുലഞ്ഞ് ചെങ്കോട്ടകളും. ഇടതുകോട്ടയായ കണ്ണൂരിലും വലിയ വിളളലുണ്ടായി. യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റ്

ഇലക്ട്രോണിക്സ് ദേശീയ ശല്‍പശാല ഡിസംബര്‍ 15 മുതല്‍

മാനന്തവാടി ഗവ കോളേജില്‍ ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ കണ്‍ട്രോളര്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ഡെവലപ്‌മെന്റില്‍ ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15 മുതല്‍ 19 വരെ നടക്കുന്ന സെപം 2025 ശില്‍പശാലയില്‍ ദേശീയതലത്തിലെ അധ്യാപകര്‍,

വാട്‌സ്ആപ്പ് ഓൺ ഹോളിഡേ മൂഡ്; ഇനി ഒരു കോളും മിസ്സാവില്ല, ന്യൂ അപ്പ്‌ഡേറ്റ്‌സ് ഓൺ ദ വേ!

തിരുവനന്തപുരം: ഈ വർഷം ഉപയോക്താക്കൾക്കായി നിരവധി അപ്പ്‌ഡേറ്റുകളാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയത്. ഇത്തവണ വർഷം അവസാനിക്കുന്നതിനൊപ്പം അവധിദിനങ്ങൾ കൂടി പരിഗണിച്ച് അപ്പ്‌ഡേറ്റുകളുടെ ഒരു നിര തന്നെയാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുറത്തിറക്കാൻ പോകുന്നത്. കോളുകൾ, ചാറ്റുകൾ, AI

കാമ്പസിൽ പൂന്തോട്ടമൊരുക്കി മുട്ടിൽ എൻഎസ്‌എസ്‌ യൂണിറ്റ്

മുട്ടിൽ: മുട്ടിൽ WOVHSS, NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കാമ്പസിൽ പൂന്തോട്ടം നിർമ്മിച്ചു. കാമ്പസ് ബ്യൂട്ടിഫിക്കേഷൻ്റെ ഭാഗമായാണ് പൂന്തോട്ട നിർമ്മാണം നടത്തിയത്. ലാബ് അസിസ്റ്റൻ്റ് പി.കെ ബഷീറിൻ്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ കാമ്പസ് മനോഹരമാക്കിയത്. അധ്യാപകരായ സീനത്ത്,

ഓൾ കേരള ടൂറിസം അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) സംസ്ഥാന പ്രസിഡണ്ടായി അഡ്വ: ശിവശങ്കരൻ (എറണാകുളം) ജനറൽ സെക്രട്ടറി യായി അലി ബ്രാനെയും തെരഞ്ഞെടുത്തു. ബാംഗ്ലൂർ വയനാട് എറ ണാകുളം എന്നിവിടങ്ങളിൽ ട്രാവൽമാർട്ട് നടത്താനും വയനാട്ടിൽ

വൈദ്യുതി മുടങ്ങും

കെഎസ്ഇബി വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.12.2025 തിങ്കളാഴ്‌ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വെള്ളമുണ്ട മംഗലശേരിമല റോഡിൽ വൈദ്യുതി വിതരണം പൂർണ്ണമായി തടസ്സപ്പെടും. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.