കുപ്പാടിത്തറ :എസ്എഎൽപി സ്കൂൾ കുപ്പാടത്തറയിൽ ബഷീർ ദിനം ആചരിച്ചു.
കുട്ടികളുടെ ബാലസഭ ഹെഡ്മാസ്റ്റർ മെജോഷ് പി.ജെ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ വിവിധ ബഷീർ കഥാപാത്രങ്ങൾ ബാലസഭയിൽ പരിചയപ്പെടുത്തി.
ബഷീറിന്റെ കൃതികൾ ഡോക്യുമെന്ററി എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. കുട്ടികളുടെ മാസിക പ്രകാശനവും വിവിധ കലാപരിപാടികളും ബാലസഭയോട് അനുബന്ധിച്ച് നടത്തി. മഞ്ജുഷ തോമസ് അഖില.പി എന്നിവർ നേതൃത്വം നൽകി. റാണി ജോൺ, മുഹസിന പി എന്നിവർ സംസാരിച്ചു.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്