കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് കളങ്കാവൽ ടീം പുറത്തുവിട്ടത്.
മമ്മൂട്ടിയുടേതായി അടുത്തിടെ പുറത്തുവന്ന സിനിമകളിലെ ഇരിക്കുന്ന പോസ്റ്ററുകളെ കുറിച്ചാണ് ഇപ്പോൾ ആരാധകർ പറയുന്നത്. ഭ്രമയുഗം, ഭീഷ്മപർവം, റോഷാക്ക്, വൺ, ബിഗ് ബി തുടങ്ങിയ സിനിമകളിലെ ചിത്രങ്ങൾ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ഒരേ ഇരുപ്പിൽ മൂന്ന് ഭാവങ്ങൾ മൂന്നു കഥാപാത്രങ്ങൾ’, ‘ആ ഇരുത്തം നോക്കിയേ…’, ‘ഇരിക്കുന്ന മമ്മൂക്കയെ സൂക്ഷിക്കണം’, എന്നിങ്ങനെ കമെന്റുകൾ നീളുന്നു.