കൽപ്പറ്റ : മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നതനായ നേതാവും, ഐഎൻടിയുസി നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ ജന്മദിനത്തിൽ ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി അനുസ്മരണ പ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ കെ രാജേന്ദ്രൻ, എസ് മണി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, ആയിഷ പള്ളിയാൽ, സുനീർ ഇത്തിക്കൽ, അർജുൻ ദാസ്, കെ ശശികുമാർ,രമേശൻ മാണിക്യം, മാടായി ലത്തീഫ്, കെ ടി അബു തുടങ്ങിയവർ സംസാരിച്ചു.

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും
മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്