സുൽത്താൻ ബത്തേരി നഗരസഭ ഡിവിഷൻ 30 ബീനാച്ചി മദ്രസ്സ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ നാട്ടുവാദ്യങ്ങളിൽ സംസ്ഥാന ചുരികാ പുരസ്ക്കാരം ലഭിച്ച കലാകാരൻ
സുരേഷ് മാത്യു,
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൽ
മികച്ച ഉദ്യോഗ പുരസ്ക്കാരം ലഭിച്ച
വി.പി.ദേവസ്യ എന്നിവരെയും
കുടുംബശ്രീ സംസ്ഥാന കലോൽസവ വേദിയായ
,അരങ്ങ്,
വിജയികളായ ഡിവിഷനിലെ കലാകാരികളെയും ആദരിച്ചു.
എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അഭിനന്ദിച്ചു.സംസ്ഥാന ലോട്ടറി ക്ഷേമ ബോർഡ് അംഗം
പി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.കൗൺസിലർ ബിന്ദു പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.വികസന സമിതി കൺവീനർ മാണി വർഗീസ് ,റിട്ട. പ്രൊഫസർ ഏ.വി. തര്യത് ,
ബീനാച്ചി മഹൽ ഖത്തീബ്
മുബാറക് അലി മിസ്ബാഹി,
കൗൺസിലർ കെ.സി യോഹന്നാൻ – ,
അരവിന്ദൻ മാസ്റ്റർ ,അഖിൽ ശശികുമാർ എന്നിവർ സംസാരിച്ചു.

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.