മുട്ടിൽ ഡബ്യു.ഒ.യു.പി സ്‌കൂളിലെ സ്റ്റുഡന്റസ് പാർലമെന്റിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. 50 അംഗ പാർലമെന്റിലേക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ 99 വിദ്യാർഥികൾ മത്സരിച്ചു. ജനാധിപത്യ സങ്കല്പത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളും ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ജനാധിപത്യത്തെ താഴേക്കിടയിൽ നിന്നും ശക്തിപ്പെടുത്താനുള്ള അവസരമാണ് ഇത്തരം തിരഞ്ഞെടുപ്പുകളെന്ന് ഹെഡ്മാസ്റ്റർ സി.അശ്‌റഫ് അഭിപ്രായപ്പെട്ടു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം