മേപ്പാടി: മരുന്നുകളുടെ ശരിയായ ഉപയോഗത്തെപ്പറ്റി രോഗികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അഞ്ചാം നിലയിലുള്ള ഫാർമസിയോട് ചേർന്ന് ആരംഭിച്ച രോഗികൾക്കുള്ള ഫാർമസി കൗൺസിലിംഗ് സെൻററിൻ്റെ ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി. എൻ.ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ. ലാൽ പ്രശാന്ത് എം. എൽ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. ദിലീപ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

75 ൻ്റെ നിറവിൽ അസംപ്ഷൻ എയുപി സ്കൂൾ
1951 ൽ സർഗ്ഗീസച്ചനാൽ സ്ഥാപിതമായ അസംപ്ഷൻ എ യു പി സ്കൂൾ മികവിൻ്റെ 75 സംവത്സരങ്ങൾ പിന്നിടുകയാണ്. ഒട്ടനേകം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്‌ഠരിലൂടെയും, മികച്ച വിദ്യാർത്ഥി സമൂഹത്തിലൂടെയും