ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരം ജി.എച്ച്.എസ് ബീനാച്ചി സ്കൂളിന് ലഭിച്ചു. രണ്ടാം സ്ഥാനം ജി.എച്ച്.എസ് മീനങ്ങാടിക്കും സ്കൂളിന് മൂന്നാം സ്ഥാനം ജി.എച്ച്.എസ് കുറുമ്പാലക്കും ലഭിച്ചു. ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം. 30,000/ രൂപയാണ് ഒന്നാം സ്ഥാനത്തിന് ലഭിക്കുക. 25,000/രൂപ, 15,000/രൂപ രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കും. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനവും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്, സ്കൂള്‍ വിക്കി അപ്ഡേഷന്, ക്യാമ്പുകളുടെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്, വിക്ടേഴ്സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, സ്കൂളിനെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളില്‍ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍ഹരായവരെ കണ്ടെത്തിയത്.

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാതല ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 60







