കിളിമാനൂരിൽ 11കാരിയെ പീഡിപ്പിച്ച വ്യാജ പൂജാരി അറസ്റ്റിൽ; പീഡനം കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെ

കിളിമാനൂരിൽ 11 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജപൂജാരി അറസ്റ്റിൽ. കൊല്ലം ആലപ്പാട്ട് ചെറിയഴിക്കൽ കക്കാത്തുരുത്ത് ഷാൻ നിവാസിൽ ഷാൻ(37)ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്.

വീട്ടമ്മയുമായി സൗഹൃദത്തിലായിരുന്ന ഇയാൾ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്ന് മാതാവ് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ആരോടും വിവരം പറഞ്ഞില്ല. എന്നാൽ അമ്മയുമായി വഴക്കിട്ട സമയത്ത് വിവരം പിതാവിനെ അറിയിക്കുകയായിരുന്നു.

ഷാൻ ശ്യാം തിരുമേനി എന്ന കള്ളപ്പേരിൽ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്യുകയായിരുന്നു. ഇടക്കുളങ്ങരയിലെ നമ്പൂതിരി കുടുംബത്തിന്റെ പേരിൽ വ്യാജ ഐഡി കാർഡ് ഉണ്ടാക്കി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ഇയാൾ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്.

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

കിഡ്നാപ് കേസിൽ മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി മേനോൻ; അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി

ഐ.ടി ജീവനക്കാരനെ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയില്‍.കേസിലെ മൂന്നാംപ്രതിയായ ലക്ഷ്മി മേനോൻ ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓണക്കാലത്ത് മത്സ്യ സമൃദ്ധി, നല്ലോണം മീനോണം വിളവെടുപ്പുത്സവം നടത്തി.

കാവുംമന്ദം: ഓണക്കാലത്ത് ജനങ്ങൾക്ക് പോഷക സമൃദ്ധമായതും ശുദ്ധവുമായ മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ കുനിയമ്മൽ തറവാട്ട് കുളത്തിൽ നല്ലോണം മീനോണം മത്സ്യ വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.

മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന

എസ്.പി.സി ഓണം ക്യാമ്പ് തുടങ്ങി

മാനന്തവാടി: കണിയാരം ഫാ. ജി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ഓണം ക്യാമ്പിന് തുടക്കം കുറിച്ചു. ഡിവൈഎസ്പി വി.കെ വിശ്വംഭരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സോണി വാഴക്കാട്ട്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് പി.വി,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.