മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന നിർവ്വഹിച്ചു കൊണ്ട് പ്രസിഡണ്ട് ടി.എ.റെജി പറഞ്ഞു.വൈ:പ്രസിഡണ്ട് കടവത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കെ.ശ്യാംരാജ്,എൻ.എം സരസ്വതി,ജോഫ്രി വിൻസൺ,എലന്തു ജേക്കബ് സംസാരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







