കുപ്പാടിത്തറ ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മിൽമ മലബാർ മേഖലയൂണിയൻ ക്ഷീരകർഷകർക്കു വേണ്ടി 2024-25 വർഷത്തിൽ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദീകരണവും ക്ഷീര കർഷകർക്കുള്ള ബോധവൽക്കണ ക്ലാസ്സും സംഘടിപ്പിച്ചു.മിൽമ വയനാട് ജില്ല മേധാവി ബിജുമോൻ സ്‌കറിയ ക്ഷേമപദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ സംഘം പ്രസിഡന്റ് പിഎം ശിവദാസൻ അദ്യക്ഷനായിരുന്നു.സെക്രട്ടറി ജോണി ജോർജ് സ്വാഗതവും ഡയറക്ടർ എൻ. എം ചാക്കോ നന്ദിയും പറഞ്ഞു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍