കാട്ടാനപ്പേടിയില്‍ ഇരുളം ഓര്‍ക്കടവ് നിവാസികള്‍; ബൈക്ക് തകര്‍ത്തു; വ്യാപകമായി കൃഷി നശിപ്പിച്ചു.

പുല്‍പ്പള്ളി: ഇരുളം ഓര്‍ക്കടവില്‍ കാട്ടാന ബൈക്ക് തകര്‍ത്തു. ഓര്‍ക്കടവ് ചാരുപറമ്പില്‍ ശ്യാമിന്റെ ബൈക്കാണ് വ്യാഴാഴ്ച രാവിലെ ആറരയോടെയെത്തിയ കാട്ടാന തകര്‍ത്തത്. കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്കിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ കൂട്ടത്തോടെയിറങ്ങാന്‍ തുടങ്ങിയതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പ്രദേശവാസിയായ ബാലന്‍ പറയുന്നു. കാട്ടാനകള്‍ പതിവായെത്തി പ്രദേശത്തെ കൃഷിയിടങ്ങളെല്ലാം വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കമുക്, തെങ്ങ് അടക്കമുള്ള കാര്‍ഷികവിളകളാണ് വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കാട്ടാനകളെ ഭയന്ന് പ്രദേശവാസികള്‍ നേരത്തെ നിരവധി പ്ലാവുകളിലെ ചക്കകള്‍ നശിപ്പിച്ചിരുന്നു. സന്ധ്യ മയങ്ങുന്നതോടെ പല ദിക്കുകളില്‍ നിന്നെത്തുന്ന കാട്ടാനകള്‍ പ്രദേശത്ത് തമ്പടിക്കുകയും നേരം വെളുത്താന്‍ പോലും പോകാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇവിടുത്തെ വിദ്യാര്‍ഥികളും മറ്റും ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂളുകളിലും മറ്റും പോയി വരുന്നത്. സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പ്രദേശമാണ് ഇരുളം ഓര്‍ക്കടവ്. ഏതാനം കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിച്ചുവെങ്കിലും, ഭൂരിഭാഗം കുടുംബങ്ങളും ഇപ്പോഴും ഇവിടെ തന്നെയാണ് താമസിക്കുന്നത്. പല കാരണങ്ങള്‍ നിരത്തി അധികൃതര്‍ പദ്ധതി നീട്ടിക്കൊണ്ടുപോകുകയാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആവശ്യമായ ഫണ്ടില്ലാത്തതാണ് പദ്ധതി അനന്തമായി നീളാന്‍ കാരണമെന്നാണ് പറയുന്നത്. യാത്രാസൗകര്യമില്ലാത്ത പ്രദേശമായതിനാല്‍ നാട്ടുകാര്‍ കാല്‍നടയായും മറ്റുമാണ് ഇരുളത്തേക്കും മറ്റും പോകാറുള്ളത്. വനപാതയിലൂടെയുള്ള യാത്രപോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ബുധനാഴ്ച രാത്രിയെത്തിയ കാട്ടാന രാവിലെയാണ് പ്രദേശത്ത് നിന്നും മടങ്ങിപ്പോയത്. ഇതിനിടയിലാണ് ബൈക്ക് തകര്‍ത്തത്. ബൈക്ക് നന്നാക്കുന്നതിനാവശ്യമായ തുക അനുവദിക്കാമെന്ന് വനംവകുപ്പ് ഉറപ്പു നല്‍കിയതായി ശ്യാം പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വനംവകുപ്പ് പട്രോളിംഗ് ശക്തമാക്കണമെന്നും, പുനരധിവാസ പദ്ധതി വേഗത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.