കൽപ്പറ്റ :സൃഷ്ടാവിൻ്റെ വചനമായ വിശുദ്ധ ഖുർആൻ പഠനവും പാരായണവും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവ വായുവാണെന്നും നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഖുർആൻ തെറ്റു കൂടാതെ പാരായണം ചെയ്യുന്നതിനാവശ്യമായ പഠനത്തിന് സമൂഹം തയ്യാറാവണമെന്നും ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് പറഞ്ഞു. സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുജനങ്ങൾക്കായി നടപ്പിലാക്കുന്ന തഹ്സീനുൽ ഖിറാഅ (ഖുർആൻ പഠന-പാരായണ കോഴ്സ്) 3ാംഘട്ടത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്റസയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . മഹല്ല് പ്രസിഡണ്ട് പി.വി സിദ്ദീഖ് മാസ്റ്റർ അദ്ധ്യക്ഷനായി. മുഫത്തിശ് നൗഫൽ ഫൈസി കുറ്റിക്കാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. കമ്പളക്കാട് റെയ്ഞ്ച് പ്രസിഡണ്ട് ടി.വി അബ്ദുറഹ് മാൻ ഫൈസി, ട്രഷറർ പി.ടി അശ്റഫ് ഹാജി, വൈസ് പ്രസിഡണ്ട് പി.കെ അശ്റഫ് ദാരിമി, മഹല്ല് ഭാരവാഹികളായ സി. അസൈനാർ, ഒ.കെ മൊയ്തീൻ ഹാജി, ഒലിച്ചിൽ മജീദ് സംസാരിച്ചു .ഖത്തീബ് ശുഐബ് യമാനി ആറുവാൾ സ്വാഗതവും മഹല്ല് ജനറൽ സെക്രട്ടറി എം കെ ശമീർ നന്ദിയും പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെയാണ് ക്ലാസ് നടക്കുന്നത്. പറളിക്കുന്നിൽ ആരംഭിച്ച വനിതകളുടെ ക്ലാസിന് മുജവ്വിദത്ത് ഉമ്മുഹബീബ ടീച്ചർ കിഴിശ്ശേരിയാണ് നേതൃത്വം നൽകുന്നത്

സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര് ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്