കുട്ടികളിൽ ജനാധിപത്യ ബോധവും പൗരബോധവും വളർത്തുന്നതിനായി സുൽത്താൻബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി. യുപി വിഭാഗത്തിൽ 9 വിദ്യാർത്ഥികളും എൽ പി വിഭാഗത്തിൽ 6 വിദ്യാർത്ഥികളുമാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്. പാർലമെന്റ് ഇലക്ഷന്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തിയാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത് . തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ നാമനിർദ്ദേശപത്രിക സമർപ്പിക്കലും തിരഞ്ഞെടുപ്പ് പ്രചാരണവും കൊട്ടിക്കലാശവും വോട്ടെടുപ്പും വോട്ടെണ്ണലും അടങ്ങിയ ഒരാഴ്ച നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ഇന്ന് സമാപനമായത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വിരലുകളിൽ മഷി പുരട്ടിയാണ് വിദ്യാർത്ഥികൾ വോട്ട് ചെയ്തത്. മത്സരിച്ച വിദ്യാർഥികളിൽ നിന്നും സ്കൂൾ ലീഡറായി ആൻജോ സജിയെയും ഡെപ്യൂട്ടി സ്കൂൾ ലീഡറായി സിദാൻ വി.പി യെയും തിരഞ്ഞെടുത്തു.ആയിഷ നൗഷാദ് ആക്ടിങ് സ്കൂൾ ലീഡർ ആയി പ്രവർത്തിക്കുന്നതിനോടൊപ്പംആർട്സ് ക്ലബ് സെക്രട്ടറിയും ആയിരിക്കും.ആർട്സ് ക്ലബ് ജോയിൻ സെക്രട്ടറികളായി ആരാധ്യ പ്രജീഷിനെയും ബ്ലെസ്സിൽ ജേക്കബ് ശ്രീജിയെയും തിരഞ്ഞെടുത്തു. ഫാത്തിമത്തുൽ മുബഷിറ ആണ് സ്പീക്കർ.ഡെസിൻ റോസ്,നിഹാര ടി, ഐലിൻ റോയ്,ആദിറ്റ ശിവാനി സച്ചിൻ,ശ്രേയ കെ ബി,അശ്വതി സരിൻ എന്നിവർ യഥാക്രമം സാംസ്കാരികം, ആരോഗ്യ കായികം, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കോർഡിനേറ്റേഴ്സായ സ്മിത തോമസ്, ജിൻസി ജോൺ, സ്വപ്ന പി.ജെ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ