മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള സ്കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ ആഭിമുഘ്യത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ തുടങ്ങിയ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളുടെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റിന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സിലേക്ക് പ്ലസ് ടു വുമാണ് യോഗ്യത. ചടങ്ങിൽ ഡോ. മൂപ്പൻസ് സ്കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ ഡയറക്ടറും കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാളുമായ ഡോ ലാൽ പ്രശാന്ത് എൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ് പള്ളിയാൽ, ഫ്രാങ്ക്‌ളിൻ ജെ, എച്ച് ആർ വിഭാഗം എജിഎം സംഗീതാ സൂസൻ, ഫിനാൻസ് മേധാവി ഉസ്മാൻ കെ, കോഴ്സ് കോർഡിനേറ്റർമാരായ മുഹ്സിന പി എം, ഷൈമോൾ ജോബിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ