വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ് മരിച്ചത്. ഇന്ന് രാവിലെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുടുംബം വാടകക്ക് താമസിക്കുന്ന വീട്ടുമുറ്റത്തെ കിണറിൽ മൃതദേഹം കണ്ടെത്തിയത്. പൊലിസും ഫയർ ഫോഴ്‌സും സ്ഥലത്തെ ത്തിയാ ണ് മൃതദേഹം പുറത്തെടുത്തത്. തുടർ നടപടികൾ ക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. മക്കൾ: മിഥിലാജ്, മിൻഹാ ഫാത്തിമ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍