സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വിതരണം ചെയിതു.പരിപാടി മുനിസിപ്പൽ ചെയർമാൻ ടി.കെ രമേശ് ഉദ്ഘാടനം നിർവഹിച്ചു .ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാറ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിഷ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. പൊതുമരാമത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ റഷീദ് ,കലാ-കായികം ടോം ജോസ്, ക്ഷേമകാര്യം സാലി പാലോസ്, മുനിസിപ്പൽ കൗൺസിലേഴ്സ് കെ.സി യോഹന്നാൻ, മേഴ്‌സി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു .ഐസിഡി എസ് സൂപ്രവൈസർ നസീറ പി.എ ചടങ്ങിൽ നന്ദി അറിയിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്‍
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്‍. ബത്തേരി, പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്‍. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്‍ക്കെതിരെ







