ഇന്നലെ ഉച്ചതിരിഞ്ഞാണ് പനമരം നടവയൽ ഭാഗ
ത്തേക്കുള്ള വാഹനങ്ങൾക്ക് പോലീസ് നിരോധനം
ഏർപ്പെടുത്തിയത്. രാത്രി മുതൽ മഴയ്ക്ക് അല്പംശമനം ഉള്ളതിനാൽ വെള്ളം നേരിയ തോതിൽ ഇറങ്ങി തുടങ്ങി. പനമരം പഞ്ചായത്ത് ഓഫീസിന് എതിർവശത്തെ ട്രൈബൈൽ ഹോസ്റ്റൽ റോഡിലെ വെള്ളം പൂർണ്ണമായും ഒഴിഞ്ഞിട്ടുണ്ട്. പനമരം നടവയൽറോഡിൽ ഭാഗികമായി വെള്ളം ഒഴിഞ്ഞതിനാൽ രാ
വിലെ മുതൽ ഇരുചക്രവാഹനങ്ങളും, വലിയ വാഹന
ങ്ങളും ഓടാൻ തുടങ്ങിയിട്ടുണ്ട്. ചങ്ങാടക്കടവ് താ
ഴെ പരക്കുനി റോഡിലെ വെള്ളക്കെട്ടിന് നേരിയ കുറവുണ്ട്.

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ