മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെവിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ നിന്നും മാരക മയക്കുമരുന്നായ 160.77 ഗ്രാം മെത്താഫിറ്റമിനുമായി ഒരാളെ അറസ്റ്റ് ചെയ്തു.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ വില്ലേജിൽ തഴവ ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ അൻവർഷ(32) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറവിൽപ്പനക്കായി കൊണ്ടു പോകവേയാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ.
എക്സൈസ് ഇൻസ്പെക്ടർ നിധിൻ കെവിയുടെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ രഘു എംഎ,ലത്തീഫ് കെഎം,
സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.എം, ബാബു ആർസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു. അതിർത്തി ഭാഗങ്ങളിൽ എക്സൈസിൻ്റെ കർശന പരിശോധന തുടരുകയാണ്.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.