വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, ജി.എച്ച്.എസ് എസ് പനമരം സ്‌കൂളുകൾക്ക് നാളെ (ജൂലൈ 24) ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു വിഭാഗക്കാർക്ക് ക്ലാസുകൾ ഉണ്ടായിരിക്കും.

മരം ലേലം
എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936