ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്,
കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.
കൽപ്പറ്റ ഗ്രീൻഗേറ്റ് ഹോട്ടലിൽ
അസിസ്റ്റന്റ് കളക്ടർ പി പി അർച്ചന ഉദ്ഘാടനം ചെയ്തു.

സംരംഭകരോട് ഏറെ ബഹുമാനമുണ്ടെന്നും വരും കാലങ്ങളിൽ എംഎസ്എംഇ യൂണിറ്റുകളുടെ പേരിൽ ജില്ല അറിയപ്പെടണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന എംഎസ്എംഇ മേഖലയുടെ വളർച്ചയ്ക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മത്സര ശേഷി വളർത്തുന്നതിനും എംഎസ്എംഇകൾക്കുള്ള പിന്തുണ കൂടുതൽ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് റൈസിങ് ആൻഡ് ആക്‌സലറേറ്റിങ് എംഎസ്എംഇ
പെർഫോമൻസ് (റാമ്പ്).
എംഎസ്എംഇകൾ ആരംഭിക്കുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ലൈസൻസിങ് ജിഎസ്ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിങ്, ടെക്നോളജി എന്നീ മേഖലകളിലെ വിദഗ്‌ധരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് റാമ്പ് പരിപാടിയുടെ ഭാഗമായുള്ള എംഎസ്എംഇ ക്ലിനിക് ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ, ജിഎസ്ടി, ലീഗൽ മെട്രോളജി, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നൽകി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എ ജിഷ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി കുമാർ, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ഡി സുരേഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ( ക്രഡിറ്റ്‌) പി എസ് കലാവതി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ വി എൻ സജിത്ത് കുമാർ, വകുപ്പ് ഉദ്യോഗസ്ഥർ,
വിവിധ മേഖലകളിലെ സംരംഭകർ എന്നിവർ പങ്കെടുത്തു.

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ഹോമിയോ ഡിസ്പെന്‍സറി ഭാഗങ്ങളില്‍ (ഡിസംബര്‍ 31) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങും. Facebook Twitter WhatsApp

നിയമനം

മീനങ്ങാടി ഗവ പോളിടെക്‌നിക്ക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജനുവരി മൂന്നിന് രാവിലെ 11 ന് കോളേജില്‍

മരങ്ങള്‍ ലേലം

ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,

അംഗത്വം പുതുക്കാന്‍ അപേക്ഷിക്കാം

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ 2025 വര്‍ഷത്തെ അംഗത്വം പുതുക്കാന്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അംശാദായം അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്

ഹോമിയോ ആശുപത്രികളിലേക്ക് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, പ്രൊജെക്ടുകളിലേക്ക് അറ്റന്‍ഡര്‍/ഡിസ്‌പെന്‍സര്‍/നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എ ക്ലാസ് രജിസ്ട്രേഷനുള്ള ഹോമിയോ ഡോക്ടറുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.