കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്‌ക്കുകൾ ആരംഭിച്ചത്. ഗ്രാമശ്രീ കുടുംബശ്രീ അംഗങ്ങളായ ഫാത്തിമത്ത് സുഹറ, റജീന, ലത്തീഫ എന്നിവർ ചേർന്നാണ് പനങ്കണ്ടി സ്കൂളിൽ മാ കെയർ സെന്റർ ആരംഭിച്ചത്. വാർഡ് അംഗം വിജയലക്ഷ്മി അധ്യക്ഷയായിരുന്നു. സിഡിഎസ് ചെയർപേഴ്സൺ ബീന മാത്യു, എസ്എംസി ചെയർമാൻ നജീബ് കരണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന, എഡിഎം സി കെ കെ അമീൻ, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ഹുദൈഫ്, ശ്രുതി രാജൻ, പിടിഎ പ്രസിഡന്റ് വി എൻ വിനോദ് കുമാർ, പ്രിൻസിപ്പാൾ റഷീദ ബാനു, പ്രധാനാധ്യാപകൻ കെ പി ഷൗക്മാൻ, ബ്ലോക്ക് കോർഡിനേറ്റർ ടെനി എന്നിവർ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







