ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തിലും അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിലും 900 കണ്ടി, എടക്കൽ ഗുഹ ഉൾപ്പെടെ സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കോടതി ഉത്തരവുപ്രകാരം നിയന്ത്രണം വന്നിട്ടുള്ള കേന്ദ്രങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല.വിനോദസഞ്ചാരികളുടെ സുരക്ഷ അതാത് കേന്ദ്രങ്ങൾ ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം