പനമരം കെ.എസ്.ഇ.ബി പരിധിയില്‍ ക്ലബ്ബ് സെന്റര്‍, കൊളത്താറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ കിണറ്റിങ്ങല്‍, കണ്ടത്തുവയല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







