മീനങ്ങാടി : മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാ
ത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 94 -മത് ഓര്‍മ്മ പ്പെരുന്നാളിനോടനുബന്ധിച്ചുള്ള പാത്രിയര്‍ക്കാ പതാകാ പ്രയാണം
മീനങ്ങാടിയില്‍ നിന്നും ആരംഭിച്ചു. മീനങ്ങാടി കത്തീഡ്രലില്‍ കബറടങ്ങിയി
രിക്കുന്ന പുണ്യശ്‌ളോകനായ ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോ
ലീത്തായുടെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനക്കും ധൂപാര്‍പ്പണത്തിനും
ശേഷം പാത്രിയര്‍ക്കാ പതാക ഹോണവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി.
യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനി തീര്‍ത്ഥാടകസംഘം മലബാര്‍
മേഖലാ കണ്‍വീനര്‍ പൈലിക്കുഞ്ഞ് പട്ടശ്ശേരില്‍, പ്രസിഡന്റ് ഫാ. ബിനു സ്‌കറിയ കോഴിക്കോട്ട് വടകര എന്നിവര്‍ക്ക് കൈമാറി. മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. ബസില്‍ കരനിലത്ത്, ഫാ.ഡോ. മത്തായി അതിരമ്പുഴയില്‍,
കത്തീഡ്രല്‍ വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍, ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍, ട്രസ്റ്റി ടി. കെ. തോമസ് തുരുത്തുമ്മേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോണി തുരുത്തിയില്‍, സി.ജെ. സണ്ണി ചൂരക്കുളങ്ങര, ബിനു
പാങ്കോട്, ഏലിയാസ് ഞാറക്കാട്ടില്‍, ജോഷി പീറ്റര്‍, ടി. കെ. എല്‍ദോ തുരു
ത്തുമ്മേല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തീര്‍ത്ഥാടക സംഘം വയനാട്,
നീലഗിരി, കോഴിക്കോട്, മലപ്പുറം, പാലക്കാട്,
തൃശ്ശൂര്‍ ജില്ലകളിലൂടെയുള്ള
പ്രയാണത്തിനു ശേഷം മണീട് പള്ളിയില്‍ വെച്ച് കാല്‍നട
തീര്‍ത്ഥയാത്രാ സംഘവുമായി ചേര്‍ന്ന് 13 ന് വെള്ളിയാഴ്ച 4 മണിക്ക്
മഞ്ഞനിക്കരയില്‍ എത്തും.








