മാനന്തവാടി: പേരിയ വരയാൽ മുക്കത്ത് വീട്ടിൽ ബെന്നി (45) യെയാണ്മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്‌തത്. യുവതിയുടെ പരാതി പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ ഒളിവിൽ പോയ ബെന്നിയെ കണ്ണൂരിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാൾ മുൻപും നിരവധി കേസുകളിൽ പ്രതിയാണ്. ഇൻസ്പെക്ടർ എസ്. എച്ച്. ഓ ടി.എ അഗസ്റ്റിന്റെ നേതൃത്വത്തിൽ എസ്.ഐ സോബിൻ, എ.എസ്. ഐ സജി, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ അസീസ്, റാംസൺ, സിവിൽ പോലീസ് ഓഫീസർമാരായ സുനിത, അനിൽകുമാർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ
തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന







