എടവക: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാളാട് പുത്തൂർ നരിക്കുണ്ട് വാഴംപ്ലാക്കുടി പരേതനായ ജോർജ്ജി ന്റെയും മേരിയുടെയും മകൻ ബിനു (45) ആണ് മരണപ്പെട്ടത്. എടവക മൂളിത്തോട് വെച്ച് ബിനു സഞ്ചരിച്ച ബൈക്കും പിക്ക് അപ്പ് ജീപ്പും കൂട്ടിയി ടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കുപറ്റിയ ബിനുവിനെ മാനന്ത വാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പ്രവീണ. മക്കൾ: അലൻ,അജിൻ.സഹോദരങ്ങൾ: ബേബി, ടോമി, റോയി, ബിനോയി, ജെസ്സി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ