വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്: ദുൽഖർ സൽമാൻ

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് അനുശോചനമറിയിച്ച് നടൻ ദുൽഖർ സൽമാൻ. ഐക്യത്തിൻ്റെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ പ്രകടനമാണ് വയനാട്ടിൽ നാം കാണുന്നതെന്ന് ദുൽഖർ കുറിച്ചു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

‘സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാർത്ഥന’ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ദുരിതം പേറുന്ന വയനാട്ടിൽ രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 282 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം.

468 ദിവസത്തെ കാത്തിരിപ്പിനുശേഷം റായ്പൂരില്‍ ‘സൂര്യൻ’ഉദിച്ചു, ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ന്യൂസിലന്‍ഡിനെതിരാ രണ്ടാം ടി20യില്‍ ഇന്ത്യ ആധികാരിക ജയവുമായി പരമ്പരയില്‍ 2-0ന് മുന്നിലെത്തിയപ്പോള്‍ വിജയത്തോടൊപ്പം ഇന്ത്യക്ക് ഇരട്ടി സന്തോഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ ഫോമിലേക്കുള്ള മടങ്ങിവരവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സൂര്യകുമാർ യാദവ് ഒരു അര്‍ധസെഞ്ചുറി

ഇടത് സർക്കാർ സിവിൽ സർവീസിനെ തകർത്തു: എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ: ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിച്ച സർക്കാർ,കേരളത്തിലെ സർക്കാർ ജീവനത്തിന്റെ ആകർഷണിയത പൂർണ്ണമായും ഇല്ലാതാക്കിയെന്ന് എ.ഐ.സി.സി അംഗം എൻ.ഡി അപ്പച്ചൻ. ശമ്പള പരിഷ്കരണം അട്ടിമറിച്ചും ക്ഷാമബത്ത കുടിശ്ശികയാക്കിയും ലീവ് സറണ്ടർ അനിശ്ചിതമായി മാറ്റിവച്ചും ജീവനക്കാരുടെ

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുമായി സഹകരിച്ച് നിധി ആപ്കെ നികാത്ത് ജില്ലാതല ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജനുവരി 27 രാവിലെ ഒന്‍പതിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട എച്ച്.എസ്, പഴഞ്ചന, ഒഴുക്കന്മൂല, വിവേകാനന്ദ പ്രദേശങ്ങളില്‍ നാളെ (ജനുവരി 24) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

വ്യക്തിഗത വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ വ്യക്തിഗത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍ (ക്ലാസ് 1, ക്ലാസ് 2) എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികജാതി,

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മേപ്പാടി: തൊള്ളായിരംകണ്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. നിർ ത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരു ന്നുവെന്നാണ് പ്രാഥമിക വിവരം. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കൂടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.