‘ന്റെ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചിരുന്നു, മലവെള്ളം അവനെ വേര്‍പെടുത്തി കൊണ്ടുപോയി..ഉപ്പ ഉമ്മ എല്ലാരും പോയി ഞാന്‍ ഒറ്റക്കായി’ തീരാ നോവായി വയനാട്

‘ഭയങ്കരമായ ശബ്ദം കേട്ടു. അത് അടുത്തേക്ക് വന്നു. അപ്പോഴൊക്കെ ഞാന്‍ കരുതിയത് ഷീറ്റ് കാറ്റില്‍ പറക്കുകയോ മറ്റോ ആണെന്നാണ്. പിന്നെ ആ ശബ്ദം ആര്‍ത്തലച്ച് കൂടിക്കൂടി വന്നു. അപ്പോ ഞാന്‍ ന്റെ കുട്ടിനെ ചേര്‍ത്തു പിടിച്ച് ചരിഞ്ഞ് കിടന്നു. അപ്പോഴേക്കും ചുമരൊക്കെ ഒന്നായി ദേഹത്തേക്ക് വീണു. ന്റെ കുട്ടീം ഞാനും ബാക്കിലേക്ക് പോയി. തലയടിച്ചു’ ജീവിതത്തില്‍ ഇനിയൊരിക്കലും മറക്കാന്‍ കഴിയാത്ത നോവിനെ ഓര്‍ത്തെടുക്കുകയാണ് വയനാട്ടിലെ ആശുപത്രിക്കിടക്കയില്‍ നിന്നും ഒരു യുവതി.

‘ആദ്യം ഉപ്പയും ഉമ്മയും പോയി. പിറകില്‍ ഞാനും മോനും. കുറേ താഴേക്ക് ഒലിച്ചു പോയി. അതിനിടക്ക് എപ്പോഴോ ന്റെ കുട്ടിടെ കൈവിട്ടു. കുറേ കഴിഞ്ഞപ്പോള്‍ എനിക്കൊരു കമ്പി പിടിക്കാന്‍ കിട്ടി. അതില്‍ തൂങ്ങി നിന്നു. പതിയെ എങ്ങിനെയൊക്കെയോ നടന്നു വന്നു. ആരോ എന്നെ ഇവിടെ എത്തിച്ചു- ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ല അവര്‍ക്ക്. തീര്‍ത്തും നിസ്സഹായമായ തളര്‍ന്ന ശബ്ദം. എല്ലാം പോയി. ഉപ്പ ഉമ്മ കുഞ്ഞ് വീട് എല്ലാം. ഞാന്‍ ഒറ്റക്കായി തളര്‍ന്നു തളര്‍ന്നു പോവുന്ന ശബ്ദത്തില്‍ അവര്‍ പറയുന്നു. ന്റെ പൈതല് പോയി ..ഓനെ എവിടുന്നോ കിട്ടി. അവരെയെല്ലാം മറവ് ചെയ്തു. അവരെ ഞാന്‍ കണ്ടിട്ടില്ല. ന്റെ കുഞ്ഞിനെ കാണാന്‍ പറ്റിയില്ല. അവന്‍ പോയി.

എനിക്ക് ഒന്നുമറിയില്ല. ഭീകരമായ ആ ശബ്ദം മാത്രം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഒരു യുദ്ധ ഭൂമിക്ക് സമാനമാണ് ഇപ്പോള്‍ മുണ്ടക്കൈയിലെ അവസ്ഥ. എല്ലാം നഷ്ടപ്പെട്ടവര്‍. ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍. തനിച്ചായി പോയവര്‍. ഇനിയെന്ത് എന്ന് ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവര്‍…

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.