‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ…എന്റെ ഭാര്യ റെഡിയാണ്’; പൊതുപ്രവർത്തകന്റെ സന്ദേശം ചേർത്തുപിടിച്ച് സമൂഹ മാധ്യമങ്ങൾ

വയനാട്ടിലെ ദുരന്ത ഭൂമിയില്‍ രക്ഷാ​പ്രവർത്തനത്തിനിറങ്ങിയും സഹായങ്ങൾ കൈമാറിയുമെല്ലാം പരസ്പരം കൈകോർക്കുകയാണ് ഓരോരുത്തരും. കരൾ പിളർത്തുന്ന കാഴ്ചകൾക്കിടയിലും സഹജീവി സ്നേഹത്തിന്റെ മാതൃകയായ നിരവധി കഥകളാണ് ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഓരോരുത്തരും അവരവർക്ക് കഴിയുന്ന രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുമ്പോൾ വ്യത്യസ്തമായ ഒരു അഭ്യർഥനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്ക​ണേ…എന്റെ ഭാര്യ റെഡിയാണ്’ -എന്നാണ് ഒരു പൊതുപ്രവർത്തകൻ വാട്സ് ആപ് മെസേജിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചത്. പലരും പൊതുപ്രവർത്തകന്റെ പേര് മറച്ച് സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ചേർത്തുപിടിക്കലിന്റെ വിവിധ മാതൃകകൾ നമുക്ക് മുമ്പിൽ വരുമ്പോൾ നമ്മളെങ്ങനെ തോറ്റുപോകാനാണെന്നാണ് പലരുടെയും ചോദ്യം. ഇവരെ പോലുള്ളവർ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരു ദുരന്തത്തിനും നമ്മെ തോൽപിക്കാനാവില്ലെന്നും ചിലർ കുറിക്കുന്നു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം

കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ

പാതിവില തട്ടിപ്പ്: ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍ പ്രധാന തിരുനാള്‍ 25നും 26നും

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ കത്രീനയുടെയും പരിശുദ്ധ അമ്മയുടെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും പ്രധാന തിരുനാള്‍ 25, 26 തീയതികളില്‍ ആഘോഷിക്കും. 25ന് വൈകുന്നേരം 4.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍

തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

വയനാട്ടിലെ പ്രധാന മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തെനേരി ഫാത്തിമ മാതാ ദേവാലയത്തിൽ 78 ാം വാർഷിക തിരുന്നാളിന് തുടക്കമായി. ഫെബ്രുവരി 1 വരെ നീണ്ടു നിൽക്കുന്ന തിരുന്നാളിന് വികാരി റവ. ഫാ. പോൾ

ഫോറസ്റ്റ് വാച്ചര്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കി

വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി നമ്പര്‍ 190/2020) തസ്തികയിലേക്ക് 2023 ജനുവരി 19 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ജനുവരി 20 ന് പട്ടിക റദ്ദാക്കിയതായി പി.എസ്.സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.