കഴിഞ്ഞ ദിവസം പുലർച്ചെ കുഞ്ഞോം പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളില്‍ ഒരു മീറ്റർ ഉയരത്തില്‍ വെള്ളം കയറി. ക്ലാസ്‍മുറികള്‍, നഴ്സറി, ഐ ടി ലാബ്, കൊമേഴ്സ് ലാബ് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. സമീപത്തെ വീടുകളിലും പ്രസ്തുത ദിവസം രാത്രി വെള്ളം കയറിയിരുന്നു. പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം തോടിനോട് ചേർന്നുള്ള ചുറ്റുമതില്‍ 10 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. തോട്ടില്‍ അപകടകരമായ നിലയില്‍ വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നുണ്ട്. മുപ്പതോളം ക്ലാസ് മുറികളിലാണ് വെള്ളം കയറിയത്.
2018, 2019 വർഷങ്ങളിലെ പ്രളയത്തില്‍ ഈ സ്കൂള്‍ ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. സ്കൂളും പരിസരവും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഓഗസ്ത് 4 ഞായറാഴ്ച ശുചീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷാജി, വൈസ് പ്രസിഡന്റ് എ കെ ശങ്കരന്‍ മാസ്റ്റർ, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ആമിന സത്താർ, കുസുമം ടീച്ചർ മെമ്പർമാരായ പ്രീതാരാമന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവർ സ്കൂള്‍ സന്ദർശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.

മന്ത്രി വീണ ജോർജിനെതിരെ ആളിക്കത്തി പ്രതിഷേധം: മാർച്ചുകളിൽ സംഘർഷം, തലസ്ഥാനം സംഘർഷഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ്