കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും സെൻട്രൽ കൗൺസിൽ നിർവാഹക സമിതി അംഗം ഇൽയാസ് ഫൈസി തൃശൂർ പറഞ്ഞു. എസ്.കെ.ജെ.എം ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച ജൂറി ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡന്റ് അശ്റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, മുഈനുദ്ദീൻ മാസ്റ്റർ കൊടുവള്ളി ക്ലാസുകൾ നയിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുള്ള കുട്ടി ദാരിമി, പി സൈനുൽ ആബിദ് ദാരിമി സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും അബ്ദുൽ മജീദ് അൻസ്വരി നന്ദിയും പറഞ്ഞു. മുസാബഖ കലാമേളയുടെ പ്രാഥമിക മത്സരം ജില്ലയിലെ മുന്നൂറോളം മദ്റസകളിൽ നബിദിനത്തോടനുബന്ധിച്ചാണ് നടക്കുക. സെപ്റ്റംബർ , ഒക്ടോബർ മാസങ്ങളിലായി 15 റെയ്ഞ്ചുകളിലും കലാമേള നടക്കും.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.