വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കി . വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്‍റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.

ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഫീൽഡ്‍ലെവൽ അസിസ്റ്റന്റ് നിയമനം

യൂനിസെഫ് പങ്കാളിയായി നടത്തുന്ന ഗ്രീൻ സ്കിൽസ് ഡെവലപ്മെന്റ് ഫോര്‍ ക്ലയ്മറ്റ് സസ്റ്റയിനബിലിറ്റി ഇൻ വയനാട് പ്രൊജക്ടിൽ ആറ് മാസത്തേക്ക് ഫീൽഡ്‍ലെവൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രാദേശിക യാത്രാ ചെലവ് ഉൾപ്പെടെ പ്രതിമാസം പ്രൊഫഷണൽ ഫീസായി 10,000

യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക്

ടെൻഡർ ക്ഷണിച്ചു.

ജില്ലാ വനിത ശിശു വികസന ഓഫീസർക്കുവേണ്ടി കരാർ വ്യവസ്ഥയിൽ വാഹനം എടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെണ്ടറുകൾ സെപ്റ്റംബർ 15 ഉച്ച രണ്ട് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതശിശു വികസന

ഭരണാനുമതി നൽകി.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയൻകണ്ടി കോളനി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. മാനന്തവാടി എംഎൽഎയായ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (സെപ്റ്റംബര്‍ 3) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ എട്ടേന്നാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

യാത്രയയപ്പ് നൽകി

കൽപ്പറ്റ:സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം, സ്നേഹിത, എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.