മലങ്കര കത്തോലിക്കാ സഭയുടെയും ശ്രേയസിന്റെയും എക്യൂമെനിക്കൽ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ഉരുളിൽ പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി മാനന്തവാടിയിൽ സർവ്വമത പ്രാർത്ഥനാ സംഗമം നടന്നു. ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സംഗമം
മാനന്തവാടി നഗരസഭ വൈസ് ചെയർ പേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. അമൃതാനന്ദമയി മഠാധിപതി ബ്രഹ്മശ്രീ ദീക്ഷിതാമൃത ചൈതന്യ, കണിയാരം കത്തീഡ്രൽ വികാരി റവ. ഫാ. സോണി വാഴക്കാട്ട്, മാനന്തവാടി ബദർ പള്ളി ഉസ്താദ് ബഹു. ശരീഫ് ഫൈസി എന്നിവർ വിവിധ മതങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും, പഞ്ചായത്ത് മെമ്പറുമായ ബേബി നീർക്കുഴി, ജ്യോതിഷ് ഓലിക്കത്തണ്ടേൽ, സൽമ ശ്രേയസ്, സെബാസ്റ്റ്യൻഎന്നിവർ അനുശോചന സന്ദേശം അറിയിച്ചു. ഷീബ ജോർജ് , സ്നേഹാ ജോസഫ്, ഷിന്ദു ഫിലിപ്പ്, അബ്രഹാം പൊക്കത്തായിൽ, സൽജു ജോബ് എന്നിവർ നേതൃത്വം നൽകി.ബത്തേരി രൂപത എപ്പിസ്കോപ്പൽ വികാരിയും പ്രോട്ടോ വികാരിയുമായ ഫാ. റോയി വലിയപറമ്പിൽ,ശ്രേയസ് കോഡിനേറ്റർ പ്രമീള വിജയൻ എന്നിവർ സംസാരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ