മേപ്പാടി: വയനാട് ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം തീര്‍ത്ത് സമസ്ത ജില്ലാ കമ്മിറ്റിയുടെ പ്രാര്‍ഥനാ സംഗമം. മേപ്പാടി ടൗണ്‍ ജുമാമസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമത്തില്‍ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം പങ്കെടുത്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന സംഗമം ഉദ്ഘാടനം ചെയ്തു. സന്തോഷവും സന്താപവും ദൈവീക സൃഷ്ടികളാണെന്ന് പറഞ്ഞ തങ്ങള്‍ സുഖദു:ഖ അവസരങ്ങളില്‍ ദൈവീക ചിന്ത നിലനിര്‍ത്തലും നന്മയും തിന്മയും പ്രപഞ്ച നാഥനില്‍ നിന്നാണെന്ന് വിശ്വസിക്കലും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണെന്നും പറഞ്ഞു. ദൈവീക പരീക്ഷണങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി പ്രപഞ്ചാരംഭം മുതലേ ലോകത്തുണ്ടായിട്ടുണ്ട്. പ്രളയവും, കല്ലുമഴയും, അട്ടഹാസം തുടങ്ങിയ പല ദുരന്തങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അത്തരം ഘട്ടങ്ങളില്‍ ക്ഷമ കൈവിടാതെ അചഞ്ചലമായി തന്റെ വിശ്വാസത്തില്‍ അടിയുറച്ചു നിന്ന പൂര്‍വീകരാണ് നമ്മുടെ മാതൃകയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദുരന്തത്തിന്റെ 15ാം നാളാണ് സമസ്ത ജില്ലാ കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചത്. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സാലിം ഫൈസി കൊളത്തൂര്‍ ആത്മീയ സന്ദേശം നല്‍കി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ മൗലിദ്, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവക്ക് നേതൃത്വം നല്‍കി. കോഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു. രാവിലെ ദുരന്തത്തില്‍ മരണപ്പെട്ട് മേപ്പാടി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യപ്പെട്ട 49 പേര്‍ക്കുള്ള സിയാറത്തിന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. കാഞ്ഞായി മമ്മൂട്ടി മുസ് ലിയാര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി വാളാട്, പോള ഇബ്‌റാഹിം ദാരിമി, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, അശ്‌റഫ് ഫൈസി പനമരം, പി. സൈനുല്‍ ആബിദ് ദാരിമി, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പി.സി ഇബ്‌റാഹിം ഹാജി, മുഹിയുദ്ദീന്‍ കുട്ടി യമാനി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, ശൗഖത്തലി മൗലവി വെള്ളമുണ്ട, നൗഷീര്‍ വാഫി, റിയാസ് ഫൈസി പാപ്ലശ്ശേരി, സയ്യിദ് റൈഹാനലി തങ്ങള്‍, കെ.സി മുനീര്‍ വാളാട്, പി.സി ഉമര്‍ മൗലവി, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുജീബ് ഫൈസി കമ്പളക്കാട്, വി. അബ്ബാസ് ഫൈസി, മേപ്പാടി ഖത്തീബ് മുസ്തഫല്‍ ഫൈസി, മഹല്ല് സെക്രട്ടറി എ.കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ് മാനി, ശഫീഖ് ഫൈസി, അബ്ദുല്ലത്തീഫ് വാഫി സംബന്ധിച്ചു.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം
ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം