ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി നാല്പത്തിമൂന്ന് മോ ണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി. സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശ പ്രകാരം ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്ന കുട്ടികളുടെയും സ്ത്രീകളുടെയും മാനസി കാരോഗ്യം വീണ്ടെടുക്കുന്നതിനും ജീവിത നൈപുണ്യ പരി ശീലനത്തിനുമാണ് കേരള എഡ്യുക്കേഷൻ കൗൺസിലിനു കീഴിലെ പത്തനംതിട്ട, ഇടുക്കി ഒഴികെ ജില്ലകളിൽ നിന്നുള്ള കേരള എഡ്യൂക്കേഷൻ കൗൺ സിൽ മോണ്ടിസോറി പ്രിൻസിപ്പൽമാരും വിദ്യാർത്ഥിനികളും
മേപ്പാടിയിലെയും പരിസരത്തെയും പതിനൊന്നോളം
ദുരിതശ്വാസ് ക്യാമ്പുകളിൽ എത്തിയത്. കോഴിക്കോട് നിന്ന് അഞ്ചു ദിവസം മുൻപ് പുറപ്പെട്ട ഇവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ക്യാമ്പുകളിലും കുട്ടികൾ ക്കായുള്ള കുട്ടിയിടങ്ങൾ കേന്ദീകരിച്ച് ഗെയിം സോൺ അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു. വയ നാട് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നിർദേശാ നുസരണം, ഇവർ കഴിഞ്ഞ ദി വസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങു മ്പോൾ, ഏറെ ചാരിതാർഥ്യ ത്തോടെ ഇനിയും തിരിച്ചു വരണമെന്ന അഭ്യർഥനയോടെയാണ് ക്യാമ്പ് അംഗങ്ങൾ യാത്രയാക്കിയത്.
കേരള എഡുക്കേഷൻ കൗൺ സിൽ (കെ ഇ സി ) . കെ ഇ സി യുടെ മോണ്ടി സോറി ട്രെയിനിംഗ് വിഭാഗം നേതൃത്വം നൽകുന്ന യാത്ര യ്ക്ക്
ഡ യറക്ടർ കൊല്ലറയ്ക്കൽ സതീശൻ, ചെയർമാൻ പ്രതാപ് മൊണാലിസ, കോഴിക്കോ ട് സെന്റർ പ്രിൻസിപ്പൽ പി രേഷ്‌മ, അനൂപ് കെ എ (മാനന്തവാടി)
പി എ ശാരിക (കൊ
ടുങ്ങല്ലൂർ), എം എ ലെസിജ മുട്ടിൽ, കെ ടി വി പ്രേമലത (കാഞ്ഞങ്ങാട്), എ വി ലത (ചിമേനി), കീർത്തി ( നീലേശ്വരം )
നീതു സിജോ (തൃശൂർ), എ കെ സൗബാനത്ത് (കവനാട് , കെ ബി മദൻലാൽ സുൽത്താൻ ബത്തേരി എന്നിവർ നേതൃത്വം നൽകി