ദുരന്തബാധിതര്‍ക്ക് ആശ്വാസമായി സമസ്ത പ്രാര്‍ഥന സംഗമം

മേപ്പാടി: വയനാട് ദുരന്തത്തില്‍ സര്‍വം നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം തീര്‍ത്ത് സമസ്ത ജില്ലാ കമ്മിറ്റിയുടെ പ്രാര്‍ഥനാ സംഗമം. മേപ്പാടി ടൗണ്‍ ജുമാമസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമത്തില്‍ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം പങ്കെടുത്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന സംഗമം ഉദ്ഘാടനം ചെയ്തു. സന്തോഷവും സന്താപവും ദൈവീക സൃഷ്ടികളാണെന്ന് പറഞ്ഞ തങ്ങള്‍ സുഖദു:ഖ അവസരങ്ങളില്‍ ദൈവീക ചിന്ത നിലനിര്‍ത്തലും നന്മയും തിന്മയും പ്രപഞ്ച നാഥനില്‍ നിന്നാണെന്ന് വിശ്വസിക്കലും ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിത്തറയാണെന്നും പറഞ്ഞു. ദൈവീക പരീക്ഷണങ്ങള്‍ പ്രകൃതി ദുരന്തങ്ങളായി പ്രപഞ്ചാരംഭം മുതലേ ലോകത്തുണ്ടായിട്ടുണ്ട്. പ്രളയവും, കല്ലുമഴയും, അട്ടഹാസം തുടങ്ങിയ പല ദുരന്തങ്ങളെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. അത്തരം ഘട്ടങ്ങളില്‍ ക്ഷമ കൈവിടാതെ അചഞ്ചലമായി തന്റെ വിശ്വാസത്തില്‍ അടിയുറച്ചു നിന്ന പൂര്‍വീകരാണ് നമ്മുടെ മാതൃകയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദുരന്തത്തിന്റെ 15ാം നാളാണ് സമസ്ത ജില്ലാ കോര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ഥനാ സംഗമം സംഘടിപ്പിച്ചത്. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സാലിം ഫൈസി കൊളത്തൂര്‍ ആത്മീയ സന്ദേശം നല്‍കി. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ മൗലിദ്, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവക്ക് നേതൃത്വം നല്‍കി. കോഡിനേഷന്‍ ജില്ലാ ചെയര്‍മാന്‍ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു. രാവിലെ ദുരന്തത്തില്‍ മരണപ്പെട്ട് മേപ്പാടി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യപ്പെട്ട 49 പേര്‍ക്കുള്ള സിയാറത്തിന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. കാഞ്ഞായി മമ്മൂട്ടി മുസ് ലിയാര്‍, എം. ഹസന്‍ മുസ്‌ലിയാര്‍, ഇബ്‌റാഹിം ഫൈസി വാളാട്, പോള ഇബ്‌റാഹിം ദാരിമി, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, ഇബ്‌റാഹിം ഫൈസി പേരാല്‍, അശ്‌റഫ് ഫൈസി പനമരം, പി. സൈനുല്‍ ആബിദ് ദാരിമി, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പി.സി ഇബ്‌റാഹിം ഹാജി, മുഹിയുദ്ദീന്‍ കുട്ടി യമാനി, കെ.എ നാസര്‍ മൗലവി, മുഹമ്മദ് ദാരിമി വാകേരി, ശൗഖത്തലി മൗലവി വെള്ളമുണ്ട, നൗഷീര്‍ വാഫി, റിയാസ് ഫൈസി പാപ്ലശ്ശേരി, സയ്യിദ് റൈഹാനലി തങ്ങള്‍, കെ.സി മുനീര്‍ വാളാട്, പി.സി ഉമര്‍ മൗലവി, ഖാസിം ദാരിമി പന്തിപ്പൊയില്‍, മുജീബ് ഫൈസി കമ്പളക്കാട്, വി. അബ്ബാസ് ഫൈസി, മേപ്പാടി ഖത്തീബ് മുസ്തഫല്‍ ഫൈസി, മഹല്ല് സെക്രട്ടറി എ.കെ അലി മാസ്റ്റര്‍, ശംസുദ്ദീന്‍ റഹ് മാനി, ശഫീഖ് ഫൈസി, അബ്ദുല്ലത്തീഫ് വാഫി സംബന്ധിച്ചു.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി

സ്വയം തൊഴിൽ വായ്‌പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മാനന്തവാടി ഉപജില്ലാ ഓഫീസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിരതാമസക്കാരായ പിന്നോക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടുകൂടിയ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60

ട്രംപിന്‍റെ നിർദേശം കണക്കിലെടുക്കാതെ ഇസ്രയേൽ; ഗാസയിൽ വീണ്ടും ആക്രമണം, 20 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ആക്രമണം നിര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമാണ് വീണ്ടും ആക്രമണം. ശനിയാഴ്ച്ച ഗാസയിലെ ആശുപത്രി ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ സുൽത്താൻ ബത്തേരി, മാനന്തവാടി പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളെ കൊണ്ടുപോകാനും മേള കഴിഞ്ഞ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.