സൈനിക, അർദ്ധ സൈനിക വിഭാഗങ്ങൾക്കും സംസ്ഥാന പോലീസ് ജീവനക്കാർക്കും വമ്പൻ ഫ്രീഡം ഓഫർ പ്രഖ്യാപിച്ച് നിസാൻ; 50000 മുതൽ 160000 വരെ വിലക്കഴിവിൽ 18 കിലോമീറ്റർ മൈലേജുള്ള കുഞ്ഞൻ എസ് യു വി; നിസ്സാൻ കിക്സ് ലഭ്യമാവുക 5 ലക്ഷം രൂപ മുതൽ

സ്വാതന്ത്ര്യദിനം അടുത്തുവരികയാണ്, ഈ സമയത്ത് ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നിസാന്‍ ഒരു പ്രത്യേക ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇത് രാജ്യത്തുടനീളമുള്ള എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും സംസ്ഥാന പൊലീസ് സേനാംഗങ്ങള്‍ക്കും നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുമ്ബോള്‍ വമ്ബന്‍ കിഴിവ് ലഭിക്കും. നിസാന്റെ ഈ ഫ്രീഡം ഓഫര്‍ സിഎസ്ഡി ക്യാന്റീന്‍ വഴിയാണ് ലഭ്യമാക്കുക. ഓഗസ്റ്റ് മാസം അവസാനം വരെയാണ് ഓഫറിന്റെ സാധുത.

സിഎസ്ഡി എഎഫ്ഡി പോര്‍ട്ടല്‍ വഴി നിസാന്‍ മാഗ്‌നൈറ്റ് വാങ്ങുമ്ബോള്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വേരിയന്റിനെ ആശ്രയിച്ച്‌ 1.53 ലക്ഷം രൂപ വരെ ലാഭിക്കാം. മാഗ്‌നൈറ്റിന്റെ ബേസ് XE വേരിയന്റ് നിലവില്‍ 5.99 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്ക് ക്യാന്റീന്‍ വഴി 4,99,000 രൂപ പ്രത്യേക വിലയില്‍ കുഞ്ഞന്‍ എസ്‌യുവി വാങ്ങാം. ലാഭം 1,00,900 രൂപ.

മാഗ്‌നൈറ്റിന്റെ XL ട്രിം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എക്സ്‌ഷോറൂം വിലയായ 7,04,000 രൂപയ്ക്ക് പകരം 5,39,990 രൂപ നല്‍കിയാല്‍ മതി. 1,64,010 രൂപയാണ് ലാഭിക്കാന്‍ സാധിക്കുക. സിഎസ്ഡി ക്യാന്റീന്‍ വഴി വില്‍ക്കുമ്ബോള്‍ ഏറ്റവും കൂടുതല്‍ ലാഭം നേടാന്‍ സാധിക്കുക മാഗ്‌നൈറ്റിന്റെ XV ട്രിം വാങ്ങുന്നവര്‍ക്കാണ്. 7,82,000 രൂപ എക്സ്-ഷോറൂം വിലയുള്ള ടോപ്പ് സ്പെക്ക് മാഗ്നൈറ്റ് ഇപ്പോള്‍ 1,53,000 രൂപ ലാഭത്തില്‍ വാങ്ങാം. 6,29,000 രൂപയാണ് ഇതിന്റെ സിഎസ്ഡി ക്യാന്റീനിലെ വില.

അടുത്തതായി സംസ്ഥാന പൊലീസ്, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കുള്ള ഓഫര്‍ നോക്കാം. കേന്ദ്രീയ പൊലീസ് കല്യാണ്‍ ഭണ്ഡര്‍ വഴിയാണ് കേന്ദ്ര അര്‍ധസൈനിക സേനയ്ക്കും സംസ്ഥാന പൊാലീസ് സേനയ്ക്കും പ്രത്യേക നിരക്കില്‍ നിസാന്‍ മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. മാഗ്‌നൈറ്റ് XE പൊലീസുകാര്‍ക്ക് 34,900 രൂപ കിഴിവില്‍ 5,65,000 രൂപയ്ക്ക് വാങ്ങാം.7,04,000 രൂപ എക്സ്‌ഷോറൂം വിലയുള്ള മാഗ്‌നൈറ്റ് XL പൊലീസ്, അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് 6,04,000 രൂപയ്ക്ക് ഓഫര്‍ ചെയ്യുന്നു.

അതേസമയം മാഗ്‌നൈറ്റ് XV ട്രിം 6,97,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. 85,000 രൂപയാണ് ആനുകൂല്യം. മാഗ്നൈറ്റ് XE AMT, മാഗ്‌നൈറ്റ് ഗെസ CVT എന്നിവയും ഓഫറില്‍ വാങ്ങാനുള്ള അവസരം പൊലീസുകാര്‍ക്ക് ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളും യഥാക്രമം 5,94,900 രൂപയ്ക്കും 9,09,000 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഇവ വാങ്ങുമ്ബോള്‍ ഉള്ള ലാഭം യഥാക്രമം 65,000 രൂപയും 75,000 രൂപയുമാണ്.

നിസാന്‍ മാഗ്‌നൈറ്റ് അഞ്ച് പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു സബ് കോംപാക്‌ട് എസ്‌യുവിയാണ്. നിസാന്‍ നിലവില്‍ ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്ന രണ്ട് കാറുകളില്‍ ഒന്നാണിത്. അടുത്ത കാലത്തായി വിപണിയില്‍ എത്തിയ X-ട്രെയില്‍ സിബിയു റൂട്ടില്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ 50 ലക്ഷം രൂപയോളം ഓണ്‍റോഡ് വില വരും. അതിനാല്‍ സാധാരണക്കാരന് ശരണം മാഗ്‌നൈറ്റ് മാത്രമാണ്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് നിസാന്‍ മാഗ്‌നൈറ്റ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.