ക്ഷേത്ര ഭണ്ഡാരത്തിന്‍റെ ക്യൂആർ കോഡ് മാറ്റി സ്വന്തം ക്യൂആർ കോഡ് വച്ചു; നിയമ വിദ്യാർത്ഥിയുടെ തന്ത്രം, പക്ഷേ പാളി

ഡിജിറ്റല്‍ ഇന്ത്യയില്‍ നേരിട്ടുള്ള പണം ഇടപാട് കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പെട്ടിക്കട മുതല്‍ കൂറ്റന്‍ ഷോപ്പിംഗ് മോള്‍ വരെ ഇന്ന് പണമിടപാട് ഗൂഗിള്‍ പേ പോലുള്ള ഡിജിറ്റല്‍ ആപ്പുകള്‍ വഴിയാണ്. ഡിജിറ്റല്‍ ആപ്പുകളിലുടെ എളുപ്പത്തില്‍ പണം ക്രയവിക്രയം ചെയ്യാനായി ബാങ്ക് അക്കൌണ്ടുകളുടെ ക്യൂആര്‍ കോഡുകളാണ് ഇന്ന് മിക്ക കടകള്‍ക്ക് മുന്നിലും ഉള്ളത്. ക്യൂആര്‍ കോഡ് വഴിയുള്ള പണമിടപാട് പക്ഷേ അത്ര സുതാര്യമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കിഴഞ്ഞ ദിവസം ചൈനയിലെ ഒരു ഉന്നത സർവകലാശാലയിലെ നിയമ ബിരുദധാരിയെ പോലീസ് അറസ്റ്റ് ചെയ്തത് ഇത്തരത്തില്‍ ക്യൂആര്‍ കോഡ് തട്ടിപ്പിനെ തുടര്‍ന്നാണെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അയാള്‍ ചെയ്തതാകട്ടെ ക്ഷേത്രങ്ങളിലെ സംഭാവന പെട്ടികൾക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ക്യു ആർ കോഡുകൾ മാറ്റി സ്വന്തം ക്യൂആർ കോഡ് സ്ഥാപിച്ചു. അങ്ങനെ വിശ്വാസികള്‍ ദൈവത്തിനായി നല്‍കിയ പണമെല്ലാം സ്വന്തം അക്കൌണ്ടിലേക്ക് മാറ്റുകയായിരുന്നു.

ചൈനയിലെ വിവിധ പ്രവിശ്യകളിലെ ബുദ്ധക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ ഈ ഹൈടെക് മോഷണം നടത്തിയത്. തെക്കുപടിഞ്ഞാറൻ പ്രവിശ്യകളായ സിചുവാൻ, ചോങ്‌കിംഗ്, വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷാങ്‌സി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് 30,000 യുവാൻ ( 3,52,011 രൂപ ) ഇയാൾ ഇത്തരത്തില്‍ മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ലെങ്കിലും ചൈനയിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നിൽ നിന്ന് ഇയാൾക്ക് നിയമത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടെന്ന് സൗത്ത് ചൈന
മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.