ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുള്ള കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിലവിൽ പഠിക്കുന്നവരോ പഠനം പൂർത്തിയാക്കിയവരോ ആയ മുഴുവൻ പേർക്കും കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ പ്രവർത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് കോഡിനേഷൻ സെല്ലിന്റെ നോഡൽ ഓഫീസിലെത്തി ഇന്ന് (ഓഗസ്റ്റ് 22) അപേക്ഷ നൽകാവുന്നതാണെന്ന് നോഡൽ ഓഫീസർ സോബിൻ വർഗ്ഗീസ് അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിച്ച് എത്രയും പെട്ടെന്ന് സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനാണിത്. കോളേജിൽ നേരിട്ട് എത്താൻ സാധിക്കാത്തവർ 9496810543 നമ്പറിൽ ബന്ധപ്പെടണം.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്