പുൽപ്പള്ളി: ഫോട്ടോഗ്രാഫി വാരാചരണത്തോടനുബന്ധിച്ച് പഴശ്ശിരാജ കോളേജിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർഥികൾക്ക് വേണ്ടി ഫ്ലാഷ്പോയിന്റ് ഫോട്ടോഗ്രാഫി എന്ന പേരിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫറും ഏരിയൽ ഫോട്ടോഗ്രഫിയിൽ സ്‌പെഷ്യലിസ്റ്റുമായ ലിതിൻ മാത്യുവാണ് പ്രായോഗിക പരിശീലനത്തിലൂന്നിയ ക്ലാസിന് നേതൃത്വം നൽകിയത്. ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങളെയും ടെക്നിക്കളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു.
ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ മേധാവി ഡോ. ജോബിൻ ജോയ്, ഷോബിൻ മാത്യു,ലിൻസി ജോസഫ്,ജിബിൻ വർഗീസ്,റിയ കെ,രേഷ്മ സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

ഉന്നത വിജയം നേടിയവരെ ആദരിച്ചു
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ മത്സരപരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ 123,561 റാങ്കുകള്‍ നേടിയ വി. എ കീര്‍ത്തന, എ.ആര്‍ യദുരാജ്, സി. പി. ഒ പരീക്ഷയില്‍ 360-ാം







